ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.14~ന് ഷിക്കാഗോ ഒഹെയര്‍ എയര്‍പോര്‍ട്ടിലേക്ക് (O'Hare Airport) ]pds�� _n.F 295 (BA295) എന്ന ബോയിംഗ് 777~200ഋഞ വിമാനമാണ് വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
37,000 അടിയില്‍ നിന്ന് 9,000 അടിയിലേക്ക് കുതിച്ചുചാട്ടം; എമര്‍ജന്‍സി കോഡ് മുഴങ്ങി
വിമാനം ടേക്ക് ഓഫ് ചെയ്ത് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സാധാരണ യാത്രാ ഉയരമായ 37,000 അടിയില്‍ എത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ശക്തമായ കുലുക്കത്തിന് (Turbulence) തൊട്ടുപിന്നാലെ ഓക്സിജന്‍ മാസ്കുകള്‍ തനിയെ താഴേക്ക് വീണു. ജീവവായു ഉറപ്പാക്കുന്നതിനായി പൈലറ്റുമാര്‍ വിമാനത്തെ അതീവ വേഗത്തില്‍ 10,000 അടിയിലും താഴേക്ക് (ഏകദേശം 9,000 അടിയിലേക്ക്) താഴ്ത്തി.
തുടര്‍ന്ന് അന്താരാഷ്ട്ര അടിയന്തര സന്ദേശ കോഡായ '7700 എമര്‍ജന്‍സി സ്ക്വാക്ക്' (Emergency Squawk) എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് നല്‍കുകയും വിമാനം യുകെയിലേക്ക് തന്നെ യു~ടേണ്‍ എടുത്ത് തിരിക്കുകയും ചെയ്തു.
ഇന്ധനം കത്തിച്ചുകളഞ്ഞ് സുരക്ഷിത ലാന്‍ഡിംഗ്
അടിയന്തരമായി നിലത്തിറക്കാന്‍ വിമാനത്തിന്റെ ഭാരം കുറയ്ക്കേണ്ടിയിരുന്നതിനാല് ബ്രിസ്റേറാള്‍ ചാനലിന് മുകളില്‍ വട്ടമിട്ട് പറന്ന് (Holding Pattern) ഇന്ധനം വലിയതോതില്‍ കത്തിച്ചു കളഞ്ഞു. തുടര്‍ന്ന് വൈകുന്നേരം 5 മണിയോടെ വിമാനം ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ അത്ഭുതകരമായി സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും പൈലറ്റുമാരും ജീവനക്കാരും പൂര്‍ണ്ണ സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും അധികൃതര്‍ അറിയിച്ചു. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തി. യാത്രക്കാര്‍ക്ക് ഹീത്രൂവില്‍ മറ്റ് വിമാന സര്‍വീസുകള്‍ ക്രമീകരിച്ചു നല്‍കിയതായി ബ്രിട്ടീഷ് എയര്‍വേസ് വ്യക്തമാക്കി.
1997 ജൂലൈയില്‍ സര്‍വീസ് ആരംഭിച്ച, ബ്രിട്ടീഷ് എയര്‍വേസിന്റെ ഏറ്റവും പഴയ യാത്രാ വിമാനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ട ഈ ബോയിംഗ് 777~200ഋഞ. സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വ്യോമയാന വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments: